തിരുവാർപ്പ് ഗവ യുപിഎസ്/അക്കാദമിക മാസ്റ്റർപ്ലാൻ
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് തിരുവാർപ്പ് ഗവ: യു പി സ്കൂൾ. തിരുവാർപ്പ് പഞ്ചായത്തിലെ ആദ്യ പൊതുവിദ്യാലയമായ ഈ സ്കൂൾ സ്ഥാപിതമായത് 1919. ലാണ് . ഇത് ഔപചാരികമായ ഒരു കണക്കാണ്. എന്നാൽ 1919. നു വളരെ നാൾ മുൻപ് മുതൽ ക്ഷേത്രത്തിനു സമീപം ഓലഷെഡിൽ സ്കൂളില്തന്റെ പ്രവർത്തനം തുടങ്ങിയിരുന്നു. ആദ്യകാലത്ത് പെൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകിയിരുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ ആദ്യത്തെ പേര് ശ്രീ ചിത്തിരതിരുനാൾ ഗേൾസ് സ്കൂൾ എന്നായിരുന്നു . പെൺപള്ളിക്കൂടം എന്ന ഓമനപ്പേരിലും ഇത് അറിയപ്പെട്ടിരുന്നു . ശ്രീ ചിത്തിരതിരുന്നാൽ മഹാരാജാവ് ഈ സ്കൂൾ സന്ദർശിച്ചിട്ടുണ്ട് . തിരുവാർപ്പ് സഞ്ചാരസ്വാതന്ത്ര്യ സമരകാലത്ത് ഈ സ്കൂൾ നിലവിലുണ്ടായിരുന്നു എന്നതിന് തെളിവുണ്ട് . തിരുവാർപ്പിലെ ഒരു ജന്മി കുടുംബമായ വെള്ളയ്ക്കാട്ടുമഠം വകയായിരുന്നു വിദ്യാലയം ഇരിക്കുന്ന പുരയിടം . ചരിത്രമുറങ്ങുന്ന തിരുവാർപ്പിന്റെ മണ്ണിലെ ഈ വിദ്യാലയ മുത്തശ്ശി തിരുവാർപ്പ് ദേശത്തിന്റെ യശസ്സ് ഉയർത്തിക്കൊണ്ടു നിലനിൽക്കുന്നു .

പ്രമാണം:അക്കാദമിക മാസ്റ്റർ പ്ലാൻ 2025 26 compressed (1) compressed.pdf പഞ്ചായത്തിൽ നിന്നും എസ് എസ് എ യിൽ നിന്നും ഉള്ള ഫണ്ടുകൾ വിനിയോഗിച്ചു സ്കൂൾ ഇന്നത്തെ രൂപത്തിലാക്കിത്തീർത്തു .ഇരുപതു വര്ഷം മുൻപ് വരെ ആയിരത്തിനടുത്തു കുട്ടികൾ പഠിച്ച സ്കൂളാണിത്.
അക്കാദമിക മാസ്റ്റർ പ്ലാൻ ആമുഖം
പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുന്നു.പൊതു വിദ്യാഭ്യാസത്തെ മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകുവാനും എല്ലാ കുട്ടികൾക്കും നിലവാരമുള്ള വിദ്യാഭാസം ഉറപ്പാകുകയുമാണ് ഈ മാസ്റ്റർപ്ലാനിന്റെ പ്രധാന ലക്‌ഷ്യം .കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കി നൂതന പദ്ധതികൾ ആവിഷ്കരിക്കുന്ന തിരുവാർപ്പ് ഗവണ്മെന്റ് യു പി സ്കൂൾ പി ടി എ ,എം പി ടി എ ,എസ് ആർ ജി ,എസ് എം സി ,പൊതുസമൂഖം എന്നിവയുടെ സഹകരണത്തോടെ 2025 -26 അധ്യയന വർഷത്തിലും മികവിന്റെ പാതയിൽ തുടരണം എന്ന ദൃഢ നിശ്ചയത്തോടെയാണ് ഈ പ്ലാൻ തയാറാക്കിയിരിക്കുന്നത് .