LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

2024 ഡിസംബർ 27 , 28 തിയ്യതികളിൽ കോഴിക്കോട് NGO കോർട്ടോഴ്സ് HSS-ൽ വെച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാ സഹവാസക്യാമ്പിൽ കൊയിലാണ്ടി സബ് ജില്ലയിലെ തിരുവങ്ങൂർ HSS,ൽ പഠിക്കുന്ന എനിക്ക് ആ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ക്യാസിലെ അനുഭവങ്ങൾ:-

16054-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്16054
യൂണിറ്റ് നമ്പർLK/2018/16054
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ലീഡർകാ‌ർത്തിക് കൃഷ്ണ
ഡെപ്യൂട്ടി ലീഡർമുഹമ്മദ് റിഹാൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുനിതകുമാരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മഹേഷ് കുമാർ
അവസാനം തിരുത്തിയത്
14-02-202516054

2024-ലെ ജില്ലാ ആനിമേഷ൯ ക്യാമ്പിൽ പങ്കെടുത്ത അനുഭവക്കുറിപ്പ്.

എന്റെ ചിന്തകളിൽ നിന്നും തികച്ചും വ്യത്യസ്ഥമായിരുന്നു ആ സ്കൂൾ - വലിയ മൈതാനവും അതിനു ചുറ്റും എണ്ണിയാൽ തീരാത്ത ക്ലാസ് മുറികളും - തന്നൽ മരങ്ങളുമുള്ള വലിയ സ്കൂൾ .

27 ന് രാവിലെ 9:30 am ന് ക്യാമ്പ് തുടങ്ങി. തുടക്കത്തിൽ വളരെ എളുപ്പം തോന്നിയെങ്കിലും പിന്നീട് വളരെ പ്രയാസമായി തോന്നി. 2 D ആനിമേഷൻ പഠിച്ച എനിക്ക് 3D ആനിമേഷൻ ഒരു പുതിയ അനുഭവമായിരുന്നു. ആദ്യ ദിവസത്തിൽ ആനിമേഷന് ആവശ്യമായ സ്റ്റേജും ബാഗ്രൗണ്ടുമാണ് നിർമ്മിച്ചത്. ചെറുതും വലുതുമായ ആനിമേഷനുകൾ ചെയ്യുവാൻ പറ്റുന്ന Blender സോഫ്റ്റ് വയറിൽ ക്ലാസുകൾ ലഭിച്ചത് ഒരു ഭാഗ്യമായി കാണുന്നു.

. ആനിമേഷന്റെ പ്രയാസപ്പെട്ട ഘട്ടങ്ങളായിരുന്നു ആ ദിവസത്തിൽ പഠിപ്പിച്ചത്. ബാക്കിയുള്ള ആനിമേഷൻ ഞങ്ങൾ സ്വയം നിർമ്മിച്ച് ഒരു വീഡിയോ ആക്കി മാറ്റി സാറിന് കോപ്പി ചെയ്തു കൊടുത്തു.

ക്യാമ്പ് കഴിഞ്ഞതിനു ശേഷംസംസ്ഥാനത്ത എല്ലാ ജില്ലാ ക്യാമ്പിലെ കുട്ടികളുമായി ഒരു ഗൂഗിൾ മീറ്റ് ഉണ്ടായിരുന്നു. അതിൽ എല്ലാവരുടെയും അഭിപ്രായങ്ങളും അവർക്കു വന്ന പോരായ്മകളും - നിർദ്ദേശങ്ങളും പങ്കുവെച്ചു. ശേഷം ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

അദ്രിനാഥ്. ഡി.ആർ

തിരുവങ്ങൂർ HSS