തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./അക്ഷരവൃക്ഷം/വിസ്മയം

Schoolwiki സംരംഭത്തിൽ നിന്ന്
വിസ്മയം

സ്വാതന്ത്രത്തിനതിരുകളില്ലാത്തലോകത്തു
ഞാനൊരു ശലഭമായി പറന്നുയരവെ
വീടുകളിലെ വെട്ടം കുറയവെ.....
ഞാനൊരടി പുറത്തോട്ടു വെക്കവെ
വെട്ടത്തിനതിരുകൾ പൊട്ടി തകർക്കുവാൻ
പൊൻ സൂര്യൻ കിഴക്കുദിക്കവെ
പുഷ്പങ്ങൾ മൊട്ടിട്ടുവിരിയാൻ കൊതിക്കവെ
നാലിതൾ പൂവിതൊന്നു വിടരവെ
പൂമ്പാറ്റകൾ തേൻ തുള്ളി നുകരവെ
ആയിരം നയന വിസ്മയങ്ങൾ പ്രപഞ്ചമാകെയും
പരക്കവെ, അക്ഷരം നാവിൽ തുമ്പിൽ നിന്നും
വഴുതവെ, സാഗരം സാക്ഷിയാം അസ്തമയം നടക്കവെ
ഹൃദയങ്ങൾ പ്രിയ ശബ്ദങ്ങൾക്കായി
കാതോർക്കവെ, പച്ചിലകൾ വാടവെ
ഈ തലമുറക്കിതൊന്നും കാണുവാനെവിടെ
നേരമെന്നോർത്തു നിൽക്കുന്നു ഞാൻ ..........

ഫാത്തിമ നിഹ. എൻ
10 Q തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത