തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./അക്ഷരവൃക്ഷം/വിഷം

Schoolwiki സംരംഭത്തിൽ നിന്ന്
വിഷം

പിഴച്ച നിശ്ചയങ്ങളെ നോക്കിഞാനേകയായി.......
വിരൽ കോർത്തു നടന്നവർ അകന്നു പോയി.......
എന്നിൽ ഞാൻ കരുതിവെച്ചതും അകന്നു പോയി......
പാടെ മറക്കുവാനാവില്ല എങ്കിലും പതിയെ...
വേദനകളുള്ളിൽ തുളഞ്ഞു കയറുന്നിതാ....
ഇന്നലെ വരെ എന്നെ പുണർന്നവർ
ഇന്നിതാ തള്ളി പറഞ്ഞകന്നിടുന്നു...
ഒരു കുഞ്ഞു പൂവിനും ഇനി ഈ വസന്തം മായരുതേ....
നിറഞ്ഞു നിന്ന പൂമ്പാറ്റകൾ തേൻ നുകർന്നുടനെ അകലൂന്നു...
ഓർമ്മകൾ പൂവിട്ടു വീണ്ടും വിടരുന്നു......
ഒന്നു കൂടൊന്നെന്നെ ഓടി വന്നു പുണരുവാൻ
കാണാത്ത കനവില്ല എങ്കിൽ അതിൽ നിറയ്ക്കുമാനിറമെവിടെ....
രാക്ഷസരക്തമതാണുമെങ്കിലും പുറമയോ നിസ്സാരം.....
അറിയുകില്ലാപൊടിപ്പൂവിനിന്നീ വിഷം ചിന്തും പാമ്പിനെ
കാണാൻ കൊതിച്ചൊരെൻ കണ്ണുകൾ പോലും വിഢിയായി....
ചിന്തും വിഷത്തിന്നൊരൽപ്പം വേദന കുറവായിരുന്നെങ്കിൽ
എന്നറിയാതെ വേദനയാൽ ഓർക്കവെ.......

ഫാത്തിമ നിഹ. എൻ
10 Q തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത