തലവടി ഗവ ന്യൂ എൽ പി എസ്/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

കോ വിഡ്19നെ തുടർന്ന് 2020 മാർച്ച് 10 ന് സ്കൂൾ അടയ്ക്കുകയും തുടർന്ന് ജൂൺ ഒന്നാം തീയതി മുതൽ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. സ്മാർട്ട്ഫോൺ ഇല്ലാതിരുന്ന 3 കുട്ടികൾക്ക് അധ്യാപികമാരും ഒരു കുട്ടിയ്ക്ക് തലവടി എ.ഇ.ഒ.യിൽ നിന്നും ഫോൺ വാങ്ങി നൽകി. 2021 നവംബർ ഒന്നു മുതൽ ഓഫ് ലൈൻ ക്ലാസ്സുകൾ ആരംഭിച്ചു. പ്രളയവും തുടർന്നുണ്ടായ വെള്ളപ്പൊക്കവും മൂലം തീർത്തും ശോച്യാവസ്ഥയിലായെ ട്ടിടത്തിന് ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് കിട്ടാതിരുന്നതിനാൽ സ്കൂളിനടുത്തുള്ള മോഡൽ യു.പി.യിൽ വച്ച് ക്ലാസ്സുകൾ തുടങ്ങി. തുടർന്ന് ഹെഡ്മാസ്റ്ററും അധ്യാപികമാരും പിരിവെടുത്തും SS Kയുടെ മെയിന്റനെൻസ് ഗ്രാന്റും ഉപയോഗിച്ച് പ്രീ പ്രൈമറികെട്ടിടത്തിന്റ അറ്റകുറ്റപ്പണികൾ നടത്തി ആ കെട്ടിടത്തിന് ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് വാങ്ങി അതിൽ പഠനം തുടങ്ങി.ും