തലവടി ഗവ ന്യൂ എൽ പി എസ്/എന്റെ ഗ്രാമം
നോക്കെത്താ ദൂരത്തോളമുള്ള നെൽവയലുകളും തോടുകളും പമ്പയാറിന്റെ കൈവഴികളും ചേർന്ന ജനസാന്ദ്രത തീരെയില്ലാത്ത ശാന്തസുന്ദരമായ ഒരു ഗ്രാമമാണിത്. അമ്പലപ്പുഴ - തിരുവല്ല റോഡരുകിൽ സ്ഥിതി ചെയ്യുന്ന നൂറു വയസ്സിനു മേൽ പ്രായമുള്ള എന്റെ വിദ്യാലയം ഒരു കാലത്ത് ഈ നാടിന്റെ അഭിമാനമായിരുന്നു.