സഹായം Reading Problems? Click here


തന്നട ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

കൂട്ടരുമൊത്തു കളിച്ചിടുമ്പോൾ
പെട്ടന്നൊരുദിനം സ്കൂൾപൂട്ടി
വാർഷികമില്ല പരീക്ഷയില്ല
അയ്യോ സങ്കടമായെനിക്ക്
എല്ലാരും പറയുന്നു കൊറോണയെന്നു
എന്തെന്നറിയാതെ ഞാൻ കുഴങ്ങി
വീട്ടിൽ നിന്നും പുറത്തു പോയാൽ
കൊറോണ വന്ന് പിടിക്കുമത്രേ
ചൈനയെന്നുള്ള രാജ്യമത്രെ
കൊറോണ വൈറസിൻ ജന്മദേശം
കോവിഡ്19 എന്ന പേരിൽ
ലോകത്തിലാകെ പടർന്നിടുന്നു
കൈകൾ കഴുകേണം മാസ്കിടേണം
വൃത്തിയായി നമ്മളിരുന്നിടേണം
ജീവനെടുക്കും കൊറോണയെ
ഒറ്റക്കെട്ടായ് തുരത്തിടാം
 

അഞ്ജന എ എം
3 എ തന്നട ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത