ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിന്റെ ആർട്സ് ക്ലബ് പ്രവർത്തനങ്ങൾ മികവുറ്റതും വ്യത്യസ്തവുമായി എല്ലാവർഷവും നടന്നുവരുന്നു.കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കാൻ ഉതകുംവിധം വിവിധ പരിശീലന പരിപാടികൾ സ്കൂൾതലത്തിൽ ആവിഷ്കരിച്ചിരിക്കുന്നു.സംഗീതം, നൃത്തം വഞ്ചിപ്പാട്ട്,നാടൻപാട്ട്,ചെണ്ടമേളം, പദ്യപാരായണം, നാടോടി നൃത്തം, ചിത്രരചന ,കരകൗശല നിർമ്മാണം എന്നിവയിൽ പ്രത്യേക പരിശീലനം സ്കൂളിൽ നിന്ന് നൽകുന്നുണ്ട്.സംസ്കൃത അധ്യാപകന്റെ മേൽനോട്ടത്തിൽ സംസ്കൃതോത്സവത്തിനായി പ്രത്യേക പരിശീലനം നൽകുന്നു. സംസ്കൃത ഗാനാലാപനത്തിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കുവാൻ സാധിച്ചു. ഉപജില്ല ജില്ല സംസ്ഥാന തലങ്ങളിലുള്ള കലോത്സവങ്ങളിലും വിവിധ കലാസാംസ്കാരിക മേളകളിൽ ഇവിടുത്തെ വിദ്യാർത്ഥികൾ മത്സരിച്ച് തിളക്കമാർന്ന വിജയം കൈവരിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ഓൺലൈനായി കലോത്സവം ഉൾപ്പെടെ നടത്തി ഈ വിദ്യാലയത്തിലെ ആർട്സ് ക്ലബ്ബ് പ്രവർത്തനങ്ങളിൽ സജീവമായി തന്നെ തുടർന്നു. ക്ലാസ് തലത്തിൽ കുട്ടികൾക്ക് തങ്ങളുടെ കലാപരപമായ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.

ഓൺലൈൻ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ അഭിവന്ദ്യ സഖറിയാ മാർ അന്തോനിയോസ് തിരുമനസ് നിർവ്വഹിക്കുന്നു