ഡോക്ടർ പൽപ്പു മെമ്മോറിയൽ യു.പി.എസ് കണിച്ചാർ/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ



പോരാടുവാൻ നേരമായിരുന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ ..............
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി
ലയടികളിൽ നിന്നു മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴൂവാക്കിടാം ഹസ്തദാനം
അൽപകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരുപണ കരുതലില്ലാതെ നടക്കുന്ന
സോദരേ കേട്ടുകൊൾക നിങ്ങൾ തകർക്കന്നതൊരു ജീവനല്ല ഒരു ജനതയെത്തന്നെയല്ലേ?
ആരോഗ്യരക്ഷയ്ക്ക് നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ.
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറ്റടാം ഭയക്കാതെ ശ്രദ്ധയോെടീ നാളുകൾ സമർപ്പിക്കാം.
ഈ ലോകം നന്മയ്ക്കു വേണ്ടി.....................
                        

ജുമാന ഫാത്തിമ
6 A ഡോ:പല്പു മെമ്മോറിയൽ യു .പി .സ്കൂൾ കണിച്ചാർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത