ഡി ബി എച്ച് എസ് വാമനപുരം / അക്ഷരവൃക്ഷം /അറിയാക്കഥ

Schoolwiki സംരംഭത്തിൽ നിന്ന്
(ഡി ബി എച്ച് എസ് വാമനപുരം / അക്ഷരവൃക്ഷം സൃഷ്ടികൾ/അറിയാക്കഥ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അറിയാക്കഥ

പൊന്നൊളി  എൻ മനസ്സിൽ 
   തൊട്ടു തലോടവേ എന്തോ 
   എവിടെയോ
        വേദനിച്ചുവോ....?
            അറിയില്ല. 
         കുഞ്ഞു നൂലുകൾ 
          മനത്തുനിന്ന് 
         താഴത്തെ വന്നപ്പോൾ  
          പിന്നെയും എന്തിനോ 
          എൻ മനം നീറിയൊ..? 
                 അറിയില്ല. 
          പൂവിൻ കുഞ്ഞു മുഖം
          കൈവെള്ളയിലൊതു-
           ക്കാൻ 
         ശ്രമിക്കവേ എൻ 
          വിരലിലെവിടെയോ 
          അരുണ സൂര്യനു-
           ദിച്ചുവോ...? അറിയില്ല 
            കലമ്പിയൊഴുകുന്നു 
            നീരിൽ പാദമമർത്തി -
            യപ്പോൾ..  
            എന്തോ കാലുകൾ 
            പിൻവലിഞ്ഞു 
             പോയോ..  ? 
             അറിയില്ല. 
മന്ദമാരുതൻ തൻ തങ്കമേനിയിലിലേറാൻ മനം 
വെമ്പവേ അവനെന്നെ തനിച്ചാക്കി തെന്നി 
മാറിപ്പോയി മറിഞ്ഞോ...? 
             അറിയില്ല.... 
ഒന്നും അറിയില്ല....... 
ഒന്നിനും ഒന്നിനെയും....അറിയില്ല 
ഹേ. !മനുഷ്യ നിനക്കെന്തിനിനി 
ജീവിതം.... 
എന്നെ അറിയാതെ എൻ - തണലിലിനി കഴിയണമോ..... 
എന്നെ മൊഴിഞ്ഞുവോ.... 
"അമ്മ ".....
അതും അറിയില്ല.... ?

 

അനഘ എ എസ്
10 C ഡി ബി എച്ച് എസ് വാമനപുരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത