ഡി ബി ഇ പി എസ് പി എസ് പടിയൂർ/അക്ഷരവൃക്ഷം/വിരുന്നുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
വിരുന്നുകാർ


അങ്ങേ വീട്ടിലെ മൂവാണ്ടൻ മാവിലെ
തെക്കേ ചില്ലയിൽ രണ്ടുമൈന വന്നു
മഞ്ഞ ചുണ്ടും വാലിട്ട കണ്ണും
സ്വർണ്ണ നിറമുള്ള തൂവലുകളും
മാവിൻ ചില്ലയിൽ പാറികളിച്ചവർ
കാണാൻ നല്ലൊരു കാഴ്ചയായി.
 പിറ്റേന്ന് രാവിലെ ചാറ്റൽ മഴയത്ത്
തത്തി പാറി കൊത്തി പെറുക്കി
എന്റെ മുറ്റത്തു വിരുന്നു വന്നു
കള്ളനോട്ടത്തോടെന്നെ നോക്കീട്ട്
മന്ദഹസിച്ചവർ പാറി വന്നു
കുഞ്ഞു തൈ തെങ്ങിൽ പറന്നിരുന്നു.

 

കൃഷ്ണേന്ദു പി എസ്
I A ഡി.ബി.ഇ.പി.സ്കൂൾ, പടിയൂർ
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത