ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ/അക്ഷരവൃക്ഷം/വാതിലടക്കൂ...വീട്ടിലിരിക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
വാതിലടക്കൂ.. വീട്ടിലിരിക്കൂ...

പെട്ടെന്നു ഒരു അനൗൺസ്‌മെന്റ്. ഞാനും കൂട്ടുകാരും നിശബ്ദരായി. കോവിഡ് രോഗം പകരുന്നതിനാൽ ഇന്നുമുതൽ ഇനി ഒരറിയിപ്പു വരുന്നതുവരെ സ്കൂൾ അടച്ചിട്ടിരിക്കുന്ന. എനിക്കും കൂട്ടുകാർക്കും വലിയ സന്തോഷം തോന്നി. പക്ഷെ ഇന്ന് ഞാനറിയുന്നു. കോവിഡ് 19 എന്ന ആ മഹാമാരി ലോകത്തെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് ലക്ഷകണക്കിന് ജീവൻ അപഹരിച്ചു താണ്ഡവമാടുകയാണ്. വൃദ്ധരെയും കുട്ടികളെയുമാണത്രെ അത് പെട്ടെന്ന് ബാധിക്കുന്നത് .അതാണ് അന്നത്തെ അനൗൺസ്‌മെന്റ് .

വയ്യ !!! ന്യൂസ് കാണാനും പത്ര താളുകൾ നോക്കാനും .എത്രയും പെട്ടെന്ന് ഈ രോഗത്തെ ഭൂമുഖത്തുനിന്നും തുടച്ചു മാറ്റിയെ തീരൂ.നാം ചെയ്യേണ്ടത് ഇത്ര മാത്രം രോഗത്തെ ഭയപ്പെടാതെ ജാഗ്രതയോടെ കൈകാര്യം ചെയ്യുക. വഴിയേ കേറിവന്നൊരാ വൈറസിനെ വഴിമുടക്കാനായി വാതിലടച്ചു വീട്ടിലിരിക്കണം.

സ്റ്റേ ഹോം സ്റ്റെയ് സേഫ്....

നൗറ ഫാത്തിമ .വി
5 A ഡി ഐ എസ്സ് ജി എച്ഛ് എസ്സ് എസ്സ്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ