തീ പോലെ വൈറസ്
പേയായി ചൂടുന്നു
തീരാത്ത ഭയംകൊണ്ട്
ഭൂമിയിൽ എരിയുന്നു
ലോക്ക് ഡൗൺ നിയമം
ലോകമെങ്ങും നടപ്പാക്കി
തിരക്കേറിയ റോഡുകൾ
തിരഞ്ഞു തിരഞ്ഞു അടക്കുന്നു
മഷി പോകും പേപ്പറിനെ പോലെ
പെട്ടെന്ന് പെട്ടെന്ന് പരക്കുന്നു
രാജ്യം വിട്ടു രാജ്യം വന്നു
ഓടി നടക്കുന്ന കൊറോണ
വീട് വീടായി പകരാതിരിക്കാൻ
വീട്ടിനുള്ളിൽ തന്നെ ഇരിക്കൂ
അഹല്യ എം എ
2 ഡി.വി.എൽ.പി.എസ്. തലയൽ ബാലരാമപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത