ഡി.ബി.എച്ച്.എസ്സ്.എസ്സ്.തിരുവല്ല/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേയ്ക്കായ്

പൊട്ടിക്കാം "കോവിഡ്" ചങ്ങല കണ്ണികൾ
പൊരുതുക പതറാതെ പൊരുതുക നാം
ഭയമല്ല , വേണം ജാഗ്രത നമുക്ക് നാളേയ്ക്കായ്
നല്ല നാളേക്കായ് അതിജീവനത്തിന്റെ
നാളേയ്ക്കായ് , പൊരുതാം പോരാടി നേടാം
നമുക്ക് കോവിഡ് എന്ന മഹാമാരിയിൽ നിന്നും
പുതു തലമുറക്കായ്, അകലം പാലിക്കാം
പരസ്പരം നമുക്ക് നല്ല നാളേയ്ക്കായ്
അടുക്കുവാൻ , കരുതുക ഒരുമയുടെ
പൂച്ചെണ്ടുകൾ , പൊരുതുക കോവിഡ്
ചങ്ങല കണ്ണികൾ, മഹാമാരിയെ ചെറുക്കുവാൻ
ഇരിക്കുക നാം വീടുകളിൽ, സഹ ജീവികൾ
തൻ ജീവൻ നിലനിർത്താൻ .
മുന്നേറാൻ കഴിയണം ലോകമേ ,
നമുക്ക് ശുദ്ധിയും വെടിപ്പുമുള്ള
അതിജീവനത്തിന്റെ പുത്തൻ
നവ കേരളത്തിനായ്,ഭാരതത്തിനായ് ....
പൊട്ടിക്കാം "കോവിഡ് " ചങ്ങലക്കണ്ണികൾ.

ശ്രീരഞ്ജിനി പി മോഹൻ
6 എ ഡി. ബി എച്ച്.എസ്സ്.എസ്സ് തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത