ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഭാരത്  സ്കൗട്ട്  ആൻഡ് ഗൈഡ്സ്

         സ്‌കൂളിലെ സേവനതത്പരരായ ഒരു കൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ്  സ്കൗട്ട്  ആൻഡ് ഗൈഡ്സ് .സാമൂഹിക സേവനത്തിന്റെ മഹത്വം ജനങ്ങളിലേക്കെത്തിക്കുന്ന ഈ കുട്ടികൾ സ്ക്കൂളിന്റെ ഏതൊരു പരിപാടിക്കും ഇവർ മൂന്നിലുണ്ടാകും .ഇവരുടെ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിലും നല്ല രീതിയിൽ തന്നെ നടക്കുന്നു .ഉപജില്ലാ ,ജില്ലാ ,സംസ്ഥാന തല ക്യാമ്പുകളിലും നമ്മുടെ കുട്ടികൾ പങ്കെടുത്തുവരുന്നു .ഈ വർഷം മലപ്പുറം കോട്ടക്കലിൽ നടന്ന സംസ്ഥാന കാംപുരിയിൽ സ്കൂളിൽനിന്ന് 18 കുട്ടികൾ പങ്കെടുക്കുകയും നല്ല പ്രകടനങ്ങൾ കാഴ്‌ചവെക്കുകയും ചെയ്‌തു .ഈ വർഷവും നമ്മുടെ സ്‌കൂളിൽ നിന്ന്‌ 22 കുട്ടികൾ രാജ്യപുരസ്കാർ കരസ്ഥമാക്കി