ഡങ്കി ആണോ നിപ ആണോ?
പ്രളയമാണോ കൊറോണയാണോ?
നമ്മുടെ അവധിക്കാലം മോഷ്ടിച്ചത്
റോഡിലിറങ്ങി നടക്കാൻ വയ്യാ.,,,
കൂട്ടം കൂടി കളിക്കാൻ വയ്യാ...
ചാടി മറിഞ്ഞ് നീന്താൻ വയ്യ....
ലോക് ഡൗൺ ആയി പോയില്ലോ
നിപയെയും പ്രളയത്തെയും
നാം ഒറ്റക്കെട്ടായി നേരിട്ടു
കൊറൊണയെയും നമ്മൾ
ഒറ്റക്കെട്ടായി നേരിടും.
ജാതിയെന്നോ മതമെന്നോ-
രാഷ്ട്രീയമെന്നോ ഇല്ലാതെ
കൊറൊണയെന്ന ഈ മഹാമാരിയെ
നാം ചവിട്ടി താഴ്ത്തും കട്ടായും
വിശപ്പിനു മുമ്പിൽ മനുഷ്യനും
മൃഗങ്ങളും ഒരു പോലെയെന്ന -
റിഞ്ഞ ഒരു കാലം വന്നല്ലോ.....