ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/എന്താണ് പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
എന്താണ് പരിസ്ഥിതി

പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങളില്ല .എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നു മാറി വളരെ ചെറിയ തലത്തിൽ ഒരുങ്ങി തീർന്ന ഒരു വിഷയം മാത്രമായാണ് ലോകം വീക്ഷിക്കുന്നത്. ഇതിന്റെ കാണാപ്പുറങ്ങളിലൂടെ നമുക്ക് ഒന്നു സഞ്ചരിച്ചു നോക്കാം.

പരിസ്ഥിതി നശീകരണം എന്നാൽ പാടം, ചതുപ്പുകൾ മുതലായവ നികത്തൽ ,ജല സോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കുക. കാടുകൾ മരങ്ങൾ മുതലായവ വെട്ടിനശിപ്പിക്കുക ,കന്നുകൾ പാറകൾ ഇവയെ ഇടിച്ചു നിരപ്പാക്കുക, കുഴൽക്കിണറുകളുടെ അമിത ഉപയോഗം ,വ്യവസായശാലകളിൽ നിന്ന് വമിക്കുന്ന വിഷലിപ്തമായ പുകമൂലമുള്ള അന്തരീക്ഷ മലിനീകരണം ,അവിടെ നിന്നും ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്ന വിഷമയമായ മലിനജലം, ലോകത്തെമ്പാടും ഇന്ന് നശീകരണ യന്ത്രമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നുള്ള ഇ-വേസ്റ്റുകൾ ,വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം ,പ്ലാസ്റ്റിക് വസ്തുക്കളുടെ വേസ്റ്റ് , മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കൽ ,കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസകീടനാശിനികൾ ഇവയൊക്കെയാണ് നമ്മളും മാധ്യമങ്ങളും പരിസ്ഥിതി സംരക്ഷകരും നിരന്തരം ചർച്ച ചെയ്യുന്ന പരിസ്ഥിതി ദോഷം എന്ന വിഷയം..

എന്നാൽ ഇതൊന്നുമല്ല യഥാർത്ഥ പരിസ്ഥിതി ദോഷം എന്നത് . അതിനെ തിരിച്ചറിയണമെങ്കിൽ നിരന്തരമായ സ്വതന്ത്ര അന്വേഷണബുദ്ധി ,ഉൾക്കാമ്പുള്ള ചിന്തകൾ , നിബന്ധനകളില്ലാത്ത മനസ്സ് ഇവയുടെയൊക്കെ ആകെത്തുകയായ ജ്ഞാനത്തിന്റെ ദീപ്തമായ പ്രസരണത്തിൽ നിന്നു മാത്രമെ ഈ പരിസ്ഥിതി ദോഷങ്ങളൊക്കെ സംഭവിക്കാതെയും ഇരിക്കയുള്ളു. മനുഷ്യൻ എന്തിനു വേണ്ടി ജീവിക്കുന്നു ,അവന്റെ ജീവിത ലക്ഷ്യമെന്ത്? ഇതിനെ കുറിച്ച് യാഥാർത്ഥ്യബോധത്തോട് കൂടി വീക്ഷിക്കുവാൻ വേണ്ടി കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി നമുക്ക് കഴിഞ്ഞിട്ടില്ല .ദിശാബോധം നഷ്ടപ്പെട്ടു ആത്മീയ സുഖങ്ങളെക്കാൾ വലുതാണ് ഇന്ദ്രിയ സുഖങ്ങൾ എന്നു ധരിച്ചു വശായി അതിവേഗതയിൽ കാലങ്ങളെ ആട്ടിപ്പായിക്കുന്ന നരജന്മം ഇന്ന് ചെന്നെത്തി നിൽക്കുന്നത് ബാഹ്യ അറിവുകളുടെ വിഷഭൂമിയിലാണ്.

ജീവിതത്തിൽ പരമമായി വേണ്ടത് ആനന്ദമാണ് അത് നമ്മുടെ പൂർവ്വികരുടെ പൂർവ്വികർ സ്വായത്തമാക്കിയിരുന്നു. അതിനാൽ അവർ " സച്ചിദാനന്ദന്മാരായിരുന്നു". -സത് - ചിത്ത് - ആനന്ദം- നേടിയവരായിരുന്നു. അങ്ങനെ നേടുന്ന ആനന്ദം അവരെ മഹത്‍വത്ക്കരിച്ചു. ആയതിനാൽ അവരുടെ "ജീനിയസ് " അതായത് വിഷയങ്ങളിൽ നിക്ഷിപ്തരും അവയെ തിരിച്ചറിയാനുള്ള വേദിയുമായിരുന്നു അവരുടെ ജീവിത ശൈലി. ഇന്ന് മനുഷ്യർ അവനവന്റെ "ജീനിയസ് " കണ്ടു പിടിക്കാനായി ആന്തരികമായ അറിവുകളുടെ വിഷഭൂമിയിലാണ്...

FATHIMA RIYA
8 B ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം