ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/അക്ഷരവൃക്ഷം/പോരാടുവാൻ നേരമായിന്നു കൂട്ടരേ....

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടുവാൻ നേരമായിന്നു കൂട്ടരേ....


    പോരാടുവാൻ നേരമായിന്നു കൂട്ടരേ....
പ്രതിരോധ മാർഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കീ..
ദുരന്തത്തി നാലയടികളിൽ നിന്നു മുക്തി നേടാം..
ഒഴിവാക്കിടാം സ്നേഹ സന്ദർശനം നമുക്ക്
ഒഴിവാക്കിടാം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട.. പിണങ്ങിടേണ്ട
പരിഹാസ രൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരെ കേട്ടുകൊൾക..
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലേ?
ആരോഗ്യ രക്ഷക്ക് നൽകും നിർദ്ദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത
കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം...
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടം ഭയക്കാതെ ശ്രദ്ധയോടീ നാളുകൾ...
സമർപ്പിക്കാം ഈ ലോക നന്മക്കു വേണ്ടി...

 

റന ഫാത്തിമ
2 B DMLPS PATTIKKAD WEST
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത