ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/അക്ഷരവൃക്ഷം/നാം ആരോഗ്യവാന്മാർ ആണോ...?

Schoolwiki സംരംഭത്തിൽ നിന്ന്
നാം ആരോഗ്യവാന്മാർ ആണോ...?


നമ്മിൽ ആരും രോഗം വരാൻ ആഗ്രഹിക്കുന്നില്ലല്ലോ കൂട്ട്കാരെ... ഇല്ലാ.... കാരണം രോഗം നമുക്ക് പല വിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നു മാത്രമല്ല, അത് വലിയ ചിലവും വരുത്തി വെക്കുന്നു ..ഇന്ന് നമ്മുടെ ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ ഒരു മഹാമാരി ആണ്... കോവിഡ് -19... എത്രയോ ആളുകൾ ഇതു മൂലം മരണം അടഞ്ഞിരിക്കുന്നു.... നമ്മൾ ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിതി വരേ ഇത്തരം പകർച്ചവ്യാധികളെ തടയാനാവും... രോഗങ്ങൾ നമുക്ക് ഒഴിവാക്കാൻ ആവില്ല... എന്നിരുന്നാലും കോവിഡ് -19 പോലോത്ത ചില രോഗങ്ങളുടെ കാര്യത്തിൽ അതിന്റെ തീവ്രത കുറക്കാനും രോഗം വരുന്നതിന്റെ മുമ്പേ തടയാനും... ചില സുരക്ഷിത മാർഗങ്ങളിലൂടെ നമുക്ക് സാധിച്ചേക്കും...

         നല്ല ശുചിത്വം പാലിക്കുക... ഭക്ഷണം ശ്രദ്ധിക്കുക... ശുദ്ധ ജലം കുടിക്കുക... ഉറക്കത്തെ മയപ്പെടുത്തുക... തുടങ്ങിയ നാല് കാര്യങ്ങളിലൂടെ നല്ല ആരോഗ്യം നിലനിറുത്താം...

     "പ്രതിരോധം ആണ് പ്രതിവിധിയേക്കാൾ മെച്ചം "എന്ന് നമ്മൾ കേട്ടിട്ടുണ്ട്... ഇന്നത്തെ കോവിഡ് -19 ന്റെ സാഹചര്യത്തിൽ എനിക്ക് പറയാനുള്ളത് രോഗം വരാതിരിക്കാനും... അത് പകരാതിരിക്കാനും ഉള്ള ഏറ്റവും നല്ല വഴികളിൽ ഒന്നാണ്... കൈ കഴുകുക എന്നത്... നല്ല ആരോഗ്യത്തിനു പോഷകാഹാരം കൂടിയേ തീരൂ... ഓരോരുത്തരും ആഹാരത്തിൽ പഴങ്ങളും പച്ചക്കറികളും തുടങ്ങിയവ ഉൾപ്പെടുത്തണം... മറ്റൊന്ന്.... ശുദ്ധ ജലത്തിന്റെ ഉപയോഗമാണ്... പല സ്ഥലങ്ങളിലും ശുദ്ധ ജലം കിട്ടാനില്ല... ശുദ്ധ ജലം മലിനമായാൽ പല രീതിയിൽ ഉള്ള അസുഖങ്ങൾ വരാൻ സാധ്യത കൂടുതലാണ്... പിന്നേ ഉള്ളത് ഉറക്കമാണ്... എത്ര മാത്രം ഉറക്കം വേണമെന്ന് ഓരോ വ്യക്തിയെയും അനുസരിച്ചു വ്യത്യാസത്തിൽ ആയിരിക്കും... ആവശ്യത്തിനുള്ള ഉറക്കം ശരീരത്തിന് നല്ലതും.... അമിത ഉറക്കം ശരീരത്തിന് ഹാനികരവും ആണ്....

      ചുരുക്കത്തിൽ... ഇത്തരം കാര്യത്തിലൂടെ ശുചിത്വം പാലിച്ചു രോഗത്തെ പ്രതിരോധിച്ചാൽ നാം എല്ലാവരും വിജയിക്കും തീർച്ച...
 

ദാനിയ എ
2-B ഡി എം എൽ പി സ്കൂൾ പട്ടിക്കാട് വെസ്റ്റ്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം