അന്ന് ഒരു ചൊവ്വാഴ്ചയായിരുന്നു. ടീച്ചർ ക്ലാസ്സിലേക്ക് വന്നു പറഞ്ഞു "നാളെ മുതൽ സ്കൂൾ ഉണ്ടാവുകയില്ല.. കൊറോണ കാരണം സ്കൂൾ അടക്കുകയാണ് "കേട്ടപ്പോൾ സന്തോഷം തോന്നി. ഒരുപാടുനേരം കളിക്കാമല്ലോ... !എന്നാൽ പിന്നെ ദിവസങ്ങൾ വീട്ടിലിരുന്നു പുറത്തുപോലും ഇറങ്ങാൻ പറ്റാതായപ്പോൾ വല്ലാത്ത വിഷമം തോന്നി. ലോകത്ത് മരിച്ചുകൊണ്ടിരിക്കുന്ന ജനങ്ങൾ എത്രയാണ്??. ചെറിയ ഒരു വൈറസ് ആണല്ലോ ഇതിനൊക്കെ കാരണം! ഈ കൊറോണ പേമാരി എന്ന് അവസാനിക്കുമെന്ന് അറിയില്ല. എന്ന് എന്റെ സ്കൂൾ തുറക്കുമെന്നും അറിയില്ല.. എന്നാണ് കൂട്ടുകാരികളോടുമൊരുമിച്ച് ഓടിനടക്കാൻ കഴിയുക? ഒന്നുമറിയില്ല.. ഇപ്പോൾ എല്ലാവർക്കും ഒന്നു മാത്രമേ പറയാനുള്ളു.. "STAY HOME STAY SAFE "!