ഉള്ളടക്കത്തിലേക്ക് പോവുക

ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാം/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവ റിപ്പോർട്ട് 2025-26

2025 ജൂൺ 2-ാം തീയതി തിങ്കളാഴ്ച സ്കൂളിലെ പ്രവേശനോത്സവ പരിപാടി ദുആ ഹാൾ ൽ വെച്ച് വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. പുതുതായി സ്കൂളിലെത്തിയ വിദ്യാർത്ഥികളെ സ്നേഹപൂർവ്വം സ്വീകരിച്ച് ആവേശകരമായ അന്തരീക്ഷത്തിലായിരുന്നു പരിപാടി നടന്നത്.

june2


പരിപാടിക്ക് അൻവർ ഗോസ് സർ സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റായ അഷ്റഫ് കൊട്ടാരം അധ്യക്ഷത വഹിച്ചു. എസ്.എം.സി കൺവീനർ മുഹമ്മദ് ഷാ മാസ്റ്റർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

തുടർന്ന് ശ്രീജ പി ടീച്ചർ, തിത്തിബി ടീച്ചർ, മദർ പി.ടി.എ പ്രസിഡന്റായ നഫീസ പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികളുടെ മികച്ച ഭാവിക്കായി എല്ലാവരും ആശംസകൾ നേർന്നു.

june2


പരിപാടിയുടെ അവസാനം അഷ്‌കറലി T നന്ദി പ്രകാശനം നടത്തി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യം കൊണ്ട് പ്രവേശനോത്സവം ശ്രദ്ധേയമായി.