ടി. എച്ച്. എസ്സ്. പുത്തൻചിറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഉച്ചഭക്ഷണം പാകംചെയ്യുന്നതിനായി 2 മുറികളോട് കൂടിയ ഒരു പാചകപുരയാണ് ഉള്ളത്.

13 സ്മാർട്ട് ക്ലാസ്റൂമുകൾ,ലൈബ്രറി, സയൻസ് ലാബ്, കംപ്യൂട്ടർ ലാപ് ലേഡീസ് ഫ്രണ്ട്‌ലി ടോയ്‌ലെറ്റുകൾ എന്നിവ നമുക്കുണ്ട്. പഴയ  കെട്ടിടത്തിലും പുതിയകെട്ടിടത്തിലും ആയി ആകെ 33 മുറികളാണ് ഉള്ളത്. പഴയകെട്ടിടത്തിൽ 7 ക്ലാസ്സ്മുറികളും പുതിയ കെട്ടിടത്തിൽ 15 ക്ലാസ്സ്മുറികളുമാണ് ഉള്ളത്.

കളിക്കുന്നതിനായി ചെറിയ ഗ്രൗണ്ടും (40 സെൻറ്) വലിയ ഗ്രൗണ്ടും (1 ഏക്കർ) ഉണ്ട്. സ്കൂളിന് മുമ്പിലായി 10 സെൻറ് ൽ ഒരു നക്ഷത്രവനം (ജെവവൈവിധ്യ പാർക്കും) ശലഭോദ്യാനവും ഉണ്ട്. കുട്ടികൾക്ക് കായിക വിനോദങ്ങളിൽ ഏർപെടുന്നതിനായി വിവിധ കായികോപകാരങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. സ്ക്കൂൾ മുറ്റത്ത് ഓപ്പൺ സ്റ്റേജ്ജും വിദ്യാർത്ഥികൾക്ക് സൈക്കിൾ വെക്കുന്നതിനു വേണ്ടി 2 സൈക്കിൾ ഷെഡും ഏർപ്പെടുത്തിയിട്ടുണ്ട്.