ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2024-25

ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം June 3 ന് സംഘടിപ്പിച്ചു  .ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീ അലിയാർ മാക്കിയിൽ യോഗം ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്വാഗതം ആശംസിച്ചത് HM ശ്രീമതി B ശ്രീജ  ആയിരുന്നു. സ്കൂൾ മാനേജർ ശ്രീ രാജ്കുമാർ സാറിന്റെ സവിശേഷ സാന്നിധ്യം ഉണ്ടായിരുന്നു. Senior അധ്യാപകരായ ശ്രീമതി   V J ഷീബാമോൾ ,ശ്രീമതി V പാർവതി, ബോർഡ് മെമ്പർമാർ ശ്രീ ബിജു D ഷേണായി, ശ്രീ ശ്രീകാന്ത് മല്ലൻ, വാർഡ് കൗൺസിലർ ശ്രീമതി സുമ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഫുൾ A പ്ലസ് കിട്ടിയ കുട്ടികളെ ആദരിച്ചു .സീനിയർ അധ്യാപിക ശ്രീമതി M S രമാദേവി നന്ദി പ്രകാശിപ്പിച്ചു .തുടർന്ന്   രക്ഷാകർത്തക്കൾക്കായി ശ്രീ അലിയാർ മാക്കിയിൽ ,ഗണിത അധ്യാപിക S Maya എന്നിവർ  നയിച്ച ബോധവൽക്കരണ ക്ലാസും ഉണ്ടായിരുന്നു

ലോകപരിസ്ഥിതിദിനാഘോഷം

ജൂൺ 5 ലേകപരിസ്ഥിതി ദിനത്തിൽ SPC, NCC,ശാസ്ത്ര സാമൂഹ്യ ശാസ്ത്ര, സീഡ് ക്ലബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി. സ്കൂൾ അങ്കണത്തിൽ നിൽക്കുന്ന ശതവർഷ  മരമുത്തശ്ശിയെ ആദരിച്ചു.

  Green Rescue Action  Force  എന്ന പരിസ്ഥിതി സംഘടനാ പ്രവർത്തകർ സ്കൂളിൽ എത്തുകയും പരിസ്ഥിതി ദിനാഘോഷത്തിൽ പങ്കെടുക്കുകയും ചെയ്തു. സംഘടനാ പ്രവർത്തകയായ കുമാരി സംഗീത  പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകത കുറിച് കുട്ടികളെ പറഞ്ഞ് മനസിലാക്കി.പേപ്പർ പേനയുടെ ഉപയോഗത്തെ കുറിച്ചും, പ്ലാസ്റ്റിക്ക് കിറ്റുകൾക്ക് പകരം തുണിസഞ്ചി ഉപയോഗിക്കേണ്ടതിനെ കുറിച്ചും പറഞ്ഞു. തുടർന്ന് SPC Cadet ന് വൃക്ഷത്തെകൾ നൽകുകയും, സ്കൂൾ പരിസരത്ത്, Seed Club, SPC, NCC വിദ്യാർത്ഥികൾ ചേർന്ന് വൃക്ഷത്തെകൾ നടുകയും ചെയ്തു.


പരിസ്ഥിതിദിന ക്വിസ് & ചിത്ര രചനാ വിജയികൾക്ക് സ്ക്കൂൾ അസംബ്ലിയിൽ ബാഹുമാനപ്പെട്ട HM സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

പേ വിഷബാധയ്‌ക്കെതിരെ ആരോഗ്യ വകുപ്പ് ബോധവൽക്കരണ ക്ലാസ്സ് നടത്തി