ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ  

മനുഷ്യരാശിയുടെ വിപത്തിനു കാരണമായ കൊറോണ വൈറസ് ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രശ്നമായിരിക്കുകയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് ഭയാനകമായി മാറിക്കൊണ്ടിരിക്കുന്നു. ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങി ലോകമെമ്പാടുമുള്ള ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന ഇതിന് ഒരറുതി വരുത്താൻ മനുഷ്യന് മാത്രമേ കഴിയൂ. മനുഷ്യന്റെ കർമ്മം കൊണ്ട് ഓരോ മഹാമാരിയും അടിക്കടി വന്നുകൊണ്ടിരിക്കുന്നു. ഇതിൽ നിന്നൊക്കെ മനസ്സിലാക്കി ജീവിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. ഈ വൈറസിനെതിരെ പൊരുതി ജയിക്കാൻ മനുഷ്യൻ മനസ്സിലാക്കി പ്രവർത്തിക്കണം. ശുചിത്വത്തിടൊപ്പം നല്ല മനസ്സിനെ പാകപ്പെടുത്തി പെരുമാറാൻ കഴിയണം. മനുഷ്യൻ മനുഷ്യനെ മനസ്സിലാക്കണം. പ്രകൃതിയെയും മറ്റു ജീവജാലങ്ങളെയും മനസ്സിലാക്കണം. വീട്ടിലിരുന്നു തന്നെ ഈ മഹാമാരിയെ ചെറുത്ത്‌ തോൽപ്പിക്കാൻ നമ്മുടെ രാജ്യമെടുത്ത തീരുമാനങ്ങളാണ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു മരണ നിരക്ക് കുറയാൻ ഇന്ത്യയെ സഹായിച്ചത്. ഇത്രയൊക്കെ ഉണ്ടായാലും ചില മനുഷ്യർ പഠിക്കില്ല. ഇതൊന്നും അവർക്കു പ്രശ്നമേയല്ല എന്ന രീതിയിലാണ് അവരുടെ പെരുമാറ്റം.   "ഈ വിപത്തിൽ നിന്ന് രക്ഷപെടാൻ നമുക്ക് വീട്ടിലിരുന്നു ഒരുമിക്കാം, പ്രാർത്ഥിക്കാം ". 

ഏക്നാഥ്. എസ്. കമ്മത്ത്‌.
8A റ്റി ഡി എച്ച് എസ് എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം