ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ഇരമ്പുന്ന മീനച്ചൂടിന്റെ -
   സർപ്പസ്വരമായി എത്തി
ലോകം ഭയക്കുന്ന മഹാമാരി -
യായി എത്തിയല്ലോ .....

മരണ സ്വരത്തിൻവാതിലിൽ
മുട്ടി അട്ടഹസിച്ചു നീ വാനോളം
നിന്റെ സ്വരത്തിൻ ഭയത്താൽ
ജനങ്ങൾ ഓടി ഒളിച്ചുതൻ മാളത്തിൽ

സർവ്വരും നിന്നെ ഭയന്നു
നിനക്ക് ചുറ്റും ഞങ്ങൾ മുഖാവരണം അണിഞ്ഞു നിന്നു
ആഘോഷങ്ങളില്ല കേവലം
പ്രതീക്ഷ മാത്രം

ദൈവങ്ങളും വിശ്വാസങ്ങളും
നിന്നെ ഭയന്നുവോ..
ഭയമല്ല വേണ്ടത് നമുക്ക്
കേവലം ജാഗ്രതയാണ് ....

ഫിദൽ .ok
6C ടി.ഐ.ഓ.യു.പി.സ് പെരുവള്ളൂർ,മലപ്പുറം,വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത