ടി.എം.ജേക്കബ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ,ചോലക്കുളം/അക്ഷരവൃക്ഷം/പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടാം

പോരാടുവാൻ നേരമായി കൂട്ടരേ
കണ്ണി വെട്ടിക്കാം നമുക്കീ ദുരന്തത്തി -
                   നലയടികളിൽ നിന്നു മുക്തി നേടാം
ഒഴിവാക്കിടാം നമുക്കൊഴിവാക്കിടാം സ്നേഹ സന്ദർശനം ഒഴിവാക്കിടാം
അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട.
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരേ :::... കേട്ടുകൊൾക.
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല....
ഒരു ജനതയെത്തന്നെയല്ലേ.....
ആരോഗ്യരക്ഷക്കായ്
നൽകിടുന്നീയൊരീ നിർദ്ദേശങ്ങൾ
പാലിച്ചിടാം മടിയില്ലാതെ ല്ലാരും
പാലിച്ചെങ്കിൽ ... ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ.
ഒന്നായ് ശ്രമിക്കാം ........
കാതോർത്തിരിക്കാം.....
ജാഗ്രതയോടെ ..... ശുചിത്വ ബോധത്തോടെ ....
മുന്നേറിടാം നമുക്ക് മുന്നേറിടാം

 

മിഷാൽ വി
4A ടി.എം.ജേക്കബ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ ചോലക്കുളം
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത