ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/കൊറോണപ്പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണപ്പാട്ട്

കൊറോണ നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
തിക്കും തിരക്കും ബഹളവുമില്ല
വാഹനാപകടം തീരെ ഇല്ല

വട്ടം കൂടാനും കുടിച്ചിടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
ജങ്ക് ഫുഡുന്നുന്ന ചങ്കുകൾക്
കഞ്ഞി കുടിച്ചാലും സാരമില്ല

കല്ലെറിയാൻ റോഡിൽ ജാഥയില്ല
കല്യാണത്തിന് പോലും ജാഡ ഇല്ല
നേരമില്ലെന്ന പരാതിയില്ല
ആരുമില്ലെന്ന തോന്നൽ ഇല്ല
എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തളർന്നു വീഴും
എല്ലാരും ഒന്നായി ചേർന്ന് നിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും

നുഫൈസ
3 B ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത