ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 17048-ലിറ്റിൽകൈറ്റ്സ് | |
|---|---|
![]() | |
| സ്കൂൾ കോഡ് | 17048 |
| റവന്യൂ ജില്ല | Kozhikode |
| ഉപജില്ല | Chevayur |
| അവസാനം തിരുത്തിയത് | |
| 20-06-2025 | Rajeshsreyas |
ലിറ്റിൽകൈറ്റ്സ്
കുട്ടികളിൽ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ സി ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം.
2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 1 മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ..ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ , പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും,റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കുട്ടികൾ ഒഴിവു നേരവും വൈകുന്നേരങ്ങളിലും ഈ മേഖലകളിൽ വിദഗ്ദ്ധ പരിശീലനം നേടി വരുന്നു.
ലക്ഷ്യങ്ങൾ
വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.
വിവരവിനിമയ വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയുംപരിചയപ്പെടുത്തുക.
വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ ആക്കുക.
