പത്തൊൻപതിന്റെ അന്ത്യത്തിൽ
ചൈനയിൽ നിന്നും വന്നൊരു ഭീകരൻ
കൊറോണ എന്നൊരു മഹാമാരി
ഭരണചക്രങ്ങൾ ഞെട്ടിവിറച്ചു
ലോകമാകെ ഭീതിയിൽ ആണ്ടു
മർത്ത്യരൊക്കെ മൃത്യു ഭയത്താൽ
വീടുകളിൽ തന്നെ ഒതുങ്ങിക്കൂടി
ഭീതി വേണ്ട ഭയം വേണ്ട
ജാഗ്രത മാത്രം മതിയെന്നെ
വീഥികളെല്ലാം വിജനമായി
പക്ഷിമൃഗാദികൾ ആർത്തു ചിരിച്ചു
സ്വാതന്ത്ര്യത്താൽ
നടക്കാമെങ്ങും
ഭീതി വേണ്ട ഭയം വേണ്ട
ജാഗ്രതയോടെ ജാഗ്രതയോടെ
ജീവിക്കുക നാം