ജി യു പി എസ് വെള്ളംകുളങ്ങര/ലഹരിവിരുദ്ധ ക്ലബ്ബ്/2025-26
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം - 2025 ജൂൺ 26
ജി. യു. പി. എസ് വെള്ളംകുളങ്ങരയിൽ 2025 ജൂൺ -26ന് ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. കുട്ടികളും, അധ്യാപകരും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. കുഞ്ഞികൈകൾ ചേർത്ത് പിടിച്ച് ലഹരിക്കെതിരെ അവർ ചങ്ങലകൾ നിർമ്മിച്ചു.
ലഹരി വസ്തുക്കൾ ഒരിക്കലും ഉപയോഗിക്കില്ലെന്നും, ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ സജീവമായ് പങ്കെടുക്കുമെന്നും ഉറപ്പുനൽകുന്നതിനായ് അധ്യാപകരും, കുട്ടികളും, പൊതുജനങ്ങളും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ കൈയൊപ്പുകൾ നൽകി. ലഹരിവിരുദ്ധ സന്ദേശങ്ങൾ കുരുന്നുകളുടെ കുഞ്ഞു മനസ്സുകളിൽ ആഴത്തിൽ പതിയുന്നതിനായ് പോസ്റ്റർ രചനയും പ്രദർശനവും നടത്തി.ശേഷം ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. സ്കൂളിലെ എല്ലാ കുട്ടികളും റാലിയിൽ പങ്കെടുത്തു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലയ്ക്ക് ജനശ്രദ്ധയാകർഷിക്കാൻ ഈ റാലിയിലൂടെ സാധിച്ചു.
