ജി യു പി എസ് വെള്ളംകുളങ്ങര/അക്ഷരവൃക്ഷം/ടീച്ചറമ്മയ്ക്ക് ....സ്നേഹപൂർവ്വം

Schoolwiki സംരംഭത്തിൽ നിന്ന്
ടീച്ചറമ്മയ്ക്ക് ....സ്നേഹപൂർവ്വം

ബഹുമാനപ്പെട്ട ശൈലജ ടീച്ചർ,

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സബ് ജില്ലയിലെ വെള്ളംകുളങ്ങര ഗവൺമെൻറ് യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ഞാൻ. 2018 കോഴിക്കോട് ജില്ലയിൽ പടർന്നുപിടിച്ച നിപ്പ വൈറസിനെ തുരത്തുവാൻ താങ്കൾ കൈക്കൊണ്ട പ്രവർത്തനങ്ങൾ ലോകരാജ്യങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്നതാണ്. ഞങ്ങൾ എല്ലാവരും സുരക്ഷിതരായി വീട്ടിൽ ഇരിക്കുമ്പോൾ എല്ലാവർക്കും വേണ്ടി പ്രയത്നിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകരെയും ഞങ്ങളുടെ സ്നേഹവും നന്ദിയും അറിയിക്കുന്നു മനുഷ്യരാശിക്ക് ഭീഷണിയാകുന്ന കൊറോണ എന്ന ഈ മഹാമാരിയെ വേരോടെ പിഴുതെറിയുവാൻ ടീച്ചറിന്റെ പ്രവർത്തനങ്ങൾക്ക് കഴിയട്ടെ എന്ന് ആശംസിച്ചു കൊള്ളുന്നു.

           എന്ന്,
            ആലാപ്.R.കൃഷ്ണ

ആലാപ്.R.കൃഷ്ണ
4 A - ജി യു പി എസ് വെള്ളംകുളങ്ങര
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം