ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം/കൊറോണ......

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ......

പതിവു തെറ്റി അമ്മ പറഞ്ഞു ഇന്ന് സ്കൂളിൽ പോവണ്ട. എന്ത് കൊണ്ടെന്ന് ചോദിച്ചപ്പോ "കൊറോണ" എന്നമ്മ. ഓഫീസിൽ പോവാതെ പത്രം പിടിച്ചിരിക്കുന്ന അച്ഛനും. ചോദിച്ചപ്പോ അച്ഛനും പറഞ്ഞു "കൊറോണ". ഇനിയാരും പുറത്ത് പോവരുതെന്ന്‌. അച്ചാച്ചൻ പറഞ്ഞപ്പോഴും ഉള്ളിൽ വീണ്ടും സംശയം, എന്താണീ "കൊറോണ" എന്തിനാണിങ്ങനെ പേടി? പത്രത്തിലും "കൊറോണ" ടിവി യിലും "കൊറോണ" അങ്ങ് ചൈനയിലെ വുഹാനിൽ നിന്ന് വന്ന് ലോകം മുഴുവൻ കൊന്നൊടുക്കുന്ന മഹാമാരി, ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലുമെത്തി. എന്റെ പഞ്ചായത്തിലുമെത്തി പോലും മാസ്ക് ധരിച്ചും അനാവശ്യ യാത്രകൾ ഒഴിവാക്കിയും നമുക്കൊന്നിച്ച് നേരിടാം കൊറോണയെ.....

തേജോമയ്.
2ബി ജി. യു. പി. സ്കൂൾ, വട്ടോളി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം