ജി യു പി എസ് പാനിപ്ര/അക്ഷരവൃക്ഷം/ പരോൾദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പരോൾദിനങ്ങൾ


കൊറോണേ...
   നിനക്കു നന്ദി
   എനിക്കെന്നെ പകുതിയോളം
   തിരികെ തന്നതിന്....
   ചീറിപ്പായുന്ന ശകടങ്ങൾ തൻ
   കോലാഹലം നിലച്ചയീ
   ലോക്ക്ഡൗൺദിനങ്ങളിൽ
   ഞാൻ വിഷപ്പുക വിഴുങ്ങാതെ നിങ്ങളെക്കണ്ടു...
   ഫാക്ടറി തുപ്പുന്ന തീപ്പുകയില്ലാതെ
    നിങ്ങൾ തൻ ശ്വാസകോശത്തിൽ
    തലോടലായ് എത്തി..
    മഹാ വിപത്താണെന്നാകിലും
    കൊറോണ നീ
    എനിക്കേകിയ ഈ
    പരോളിനൊരു നന്ദി!!!!
     എന്ന് വായു!!!

 

ഷെമീമ യാസ്മീൻ
7A ജി യു പി എസ് പാനിപ്ര
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത