അപ്പം


അമ്മ പറഞ്ഞു കുട്ടികളേ
അപ്പം തിന്നാൻ വന്നോളൂ
കൈയ്യും കാലും കഴുകുകയാൽ
ഇപ്പം വന്നാൽ തന്നീടാം
ലാലുവിനായ് പാലപ്പം
ഉണ്ണിക്കാണേ ഉണ്ണിയപ്പം
മാലുവിനായിട്ടിലയപ്പം
പയ്യൻമാർക്കോ നെയ്യപ്പം
മുത്തുവിനുണ്ടേഊത്തപ്പം
മടിയൻമാർക്കോ ഇടിയപ്പം
കൊച്ചിനുണ്ടേ അച്ചപ്പം
കിഴവൻമാർക്ക് കുഴലപ്പം

RITHIKA A
3 MALAYALAM ജി യു പി എസ് നുള്ളിപ്പാടി
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത