അകന്നിരിക്കാം തൽക്കാലം
പിന്നീടടുത്തിരിക്കാനായ്
പടരും വേഗം പകരും വേഗം
കോവിഡെന്നതിനാൽ
ജാഗ്രതയോടെ സാമൂഹ്യാകലം
പാലിക്കേണം നമ്മൾ
കൈകൾ കഴുകാം നന്നായി
കരുത്തരാവാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
കൊറോണയെ നമ്മൾ തുരത്തീടും
നാടിനെ നമ്മൾ കാത്തീടും
കൊറോണക്കാലം ഇനിയെന്നും
ഒരോർമ്മക്കാലമായി മാറീടും
നമുക്കൊരോർമ്മക്കാലമായി മാറീടും