ജി യു പി എസ് കാർത്തികപ്പള്ളി/അക്ഷരവൃക്ഷം/സ്വപ്നമോ പ്രതീക്ഷയോ?

Schoolwiki സംരംഭത്തിൽ നിന്ന്
സ്വപ്നമോ പ്രതീക്ഷയോ?


ഭൂമിയാം കൊച്ചു കൊതുമ്പുവള്ളം
കൊറോണച്ചുഴലിയിൽ ആടിയുലഞ്ഞു
മാലോകർ ഭയചകിതരായ് പരക്കം പാഞ്ഞു
പിന്നീട് പൂട്ടിയിടലും വന്നു...
അടച്ചിടൽ കാലത്ത് സാധുക്കളാം ജനം
നിത്യാന്ന രഹിതരായ് വലഞ്ഞു..

മാലാഖമാരാം ശുശ്രൂഷകർ
പടച്ചട്ടയണിടിഞ്ഞ പോരാളികളായ്,
യുദ്ധഭൂമിയായ് മാറിയ ലോകത്ത്
മഹാമാരിയോട് പൊരുതി...
ഔഷധമെന്ന വരം തേടി
കണ്ണയച്ചൂ ഗവേഷകർ നാലുപാടും
കള്ളിമുൾ നിറഞ്ഞ പാതകൾക്കപ്പുറം
പ്രത്യാശാ ദീപം തെളിഞ്ഞുയർന്നു

വംശങ്ങളൊട്ടാകെയുണ്ടെന്നാലും
മരണഭയമെല്ലാർക്കുമൊന്നു തന്നെ
മാനവർ ഒന്നെന്ന സന്ദേശവും നൽകി
രോഗമൊഴിഞ്ഞൊരു പുലരിയെത്തും
വിദ്യാലയങ്ങളിൽ പുതുതലമുറയുടെ
നന്മഗീതങ്ങൾ പ്രതിധ്വനിക്കും
അക്കാലമകലെയല്ലെന്ന സ്വപ്നത്തിൽ മുഴുകി
എൻ കണ്ണുകൾ നിദ്രയിൽ പുഞ്ചിരിച്ചു...

 

ഹൃഷികേശ് നമ്പൂതിരി വി
7 A ഗവ.യു.പി.എസ്, കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത