ജി യു പി എസ് കണ്ണമംഗലം/ക്ലബ്ബുകൾ/വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യവേദി.

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനുതക്കുന്ന പ്രവർത്തനങ്ങളുമായി നമ്മുടെ സ്കൂളിലും വിദ്യാരംഗം കലാ സാഹിത്യവേദി പ്രവർത്തിക്കുന്നു.

നാടൻ പാട്ട്, ചിത്രരചന, കവിത ശേഖരണം, ആലാപനം, അഭിനയം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു. 2021-22 അധ്യയന വർഷത്തെ മാവേലിക്കര സബ് ജില്ല വിദ്യാരംഗം കലോത്സവം നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ചു .

വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു.