ജി യു പി എസ് എരിക്കാവ്/അക്ഷരവൃക്ഷം/കൊടും ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊടും ഭീകരൻ

            

കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ
കൊടും ഭീകരനാം അവനൊരു കൃമികീടം
അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്

വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമോ പിടികൂടാതവൻ
വിലസുന്നു ലോകത്തിൻ ഭീഷണിയായ്

അഹന്തകളെല്ലാമേ വെടിയുക മനുഷ്യാ നീ
അഹങ്കരിക്കേണ്ടവൻ അവനല്ലയോ
നിസ്സാരനായ് കൃമികീടത്തെ കാണാതെ
നിന്റെ നിസ്സാരത ഓർക്കുക നീ

അനുശ്രീ
4 ജി യു പി എസ്സ് എരിക്കാവ്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത