ശുചിത്വം ഇല്ലാതാകുമ്പോൾ
പകർച്ചവ്യാധികൾ എത്തുന്നു
പല പല പേരുകളായിട്ട്
നാട്ടിലെങ്ങും പടരുന്നു
വ്യാധികൾ പടരാതിരിക്കാനായ്
തൂവാല വിപ്ലവം നടത്താം നാം
സോപ്പുപയോഗിച്ച് നന്നായി
കൈകൾ രണ്ടും കഴുകീടാം
പകർച്ചവ്യാധികൾ തടയാനായി
ഒത്തൊരുമിച്ച് നിൽക്കാം നാം
വന്നൊരു മാരിയെ തടയാനായി
രാവും പകലും പണിയെടുക്കുന്ന
നാടിൻ സേവകരായവരെ
ആദരവോടെ വണങ്ങീടാം.