ശുചിത്വം എന്നും പാലിക്കാം
പരിസരം എന്നും ശുചിയാക്കാം
ഭീകരരാമീ രോഗങ്ങൾ
ഒന്നിച്ചൊന്നായ് തുരത്തീടാം
മാനവരാശിയ്ക്കായെന്നും
വ്യക്തി ശുചിത്വം പാലിക്കാം
പരിസരവൃത്തിയ്ക്കായെന്നും
ശുചിയാക്കാമീ നാടെല്ലാം
ശുചിത്വം പാലിച്ചില്ലെന്നാൽ
കൊതുകും എലിയും ഈച്ചകളും
വൈറസുകളും ഫംഗസുകളും
രോഗികളാക്കും നാട്ടാരെ
നമ്മെ കൊല്ലും നാട്ടാരെ
വ്യക്തി ശുചിത്വം രക്ഷക്കായ്
പരിസരവൃത്തികൾ മുക്തിക്കായ്
എല്ലാം ഒന്നായ് പാലിക്കാം
രോഗങ്ങളെല്ലാം തുരത്തീടാം
വ്യക്തി ശുചിത്വം പാലിക്കാം
രക്ഷയും മുക്തിയും നേടീടാം
നമ്മുടെ വാക്യമിതാവട്ടെ
മുദ്രാവാക്യമിതാവട്ടെ..