ജി ജെ ബി എസ് പിലാങ്കട്ട ಜಿ ಜೆ ಬಿ ಎಸ್ ಪಿಲಾಂಕಟ್ಟೆ/അക്ഷരവൃക്ഷം/ CORONA COVlD-19

Schoolwiki സംരംഭത്തിൽ നിന്ന്
CORONA_COVlD-19
കൊറോണ എന്ന വൈറസ് ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നും ആദ്യമായി കണ്ടെത്തി. വുഹാനിലെ ജനങ്ങളിൽ ഈ വൈറസ് ബാധിച്ച് ധാരാളം രോഗികൾ ഉണ്ടായി. രോഗം ബാധിച്ചവർ മറ്റ് രാജ്യങ്ങളിൽ പോയി, അവരുമായി സമ്പർക്കത്തിലൂടെ ലോകമെങ്ങും കോവിഡ് 19 എന്ന രോഗം ബാധിച്ചു. കൊറോണ വൈറസിനെ കോ വിഡ് 19 എന്നാണ് വിളിക്കുന്നത്.ഇതിൻ്റെ രോഗലക്ഷണങ്ങൾ കടുത്ത ചുമ, പനി, തൊണ്ട വേദന തുടങ്ങിയവാണ്. ഈ വൈറസിൽ നിന്നും അതിജീവിക്കാൻ ഇടയ്ക്ക് ഇടയ്ക്ക് സോപ്പ്, സാനുട്ടേസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം, പുറത്ത് പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം.അനാവശ്യമായി പുറത്തിറങ്ങരുത്, രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്ടനെ സമീപിക്കുക, ഡോക്ടർ പറയുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക. രോഗ ലക്ഷണങ്ങൾ കണ്ടാൽ മറ്റുള്ളവരുമായി അടുത്ത് ഇടപെടരുത്. ഈ രോഗത്തിന് മരുന്ന് ഇതുവരെ കണ്ടെത്തിയില്ല, ധാരാളം ആളുകൾ ഇതിനകം മരിച്ചു. ഇപ്പോഴും രോഗം ബാധിച്ചു കൊണ്ടേയിരിക്കുന്നു, മരിച്ചു കൊണ്ടേയിരിക്കുന്നു. സർക്കാർ നിർദേശിക്കുന്ന കാര്യങ്ങൾ പാലിച്ചാൽ തീർച്ചയായും ഈ രോഗത്തിൽ നിന്നും നമ്മൾ അതിജീവിക്കും.


SHIVAJITH K.V
4 B ജി ജെ ബി എസ് പിലാങ്കട്ട ಜಿ ಜೆ ಬಿ ಎಸ್ ಪಿಲಾಂಕಟ್ಟೆ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം