ജി എൽ പി സ്ക്കൂൾ പാണപ്പുഴ/പ്രാദേശിക പത്രം
പൂത്തിരി 2022 മാർച്ച് 1



മാടായി ഉപജില്ലയിൽ പുതിയ എ ഇ ഒ ചാർജെടുത്തു
മാടായി ഉപജില്ലയിൽ പുതിയ എ ഇ ഒ ആയി ശ്രീമതി ഒ പി ഷൈലജ ചാർജെടുത്തു.പ്രധാനാദ്ധ്യാപക യോഗം മാർച്ച് 11 ന് നടക്കും
വാർഷിക പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു
ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളിൽ വർക്ക്ഷീറ്റ് മാത്രം
പാണപ്പുഴ എൽ.പി.സ്കൂൾ കെട്ടിടത്തിന് ഒരു കോടി രൂപ അനുവദിച്ചു

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിന് പുതിയ കെട്ടിടം പണിയാനായി ഒരു കോടി രൂപ അനുവദിച്ചു.ഇതിനു മുൻകൈയെടുത്ത ജനപ്രതിനിധികളെ പി.ടി.എ ഭാരവാഹികൾ അഭിനന്ദിച്ചു.കല്യാശേരി എം എൽ.എ ശ്രീ.വിജിൻ സ്കൂൾ സന്ദർശിച്ച് മാർഗനിർദേശങ്ങൾ നല്കി.