ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/ആരോഗ്യ പരിപോഷണ പരിപാടി

Schoolwiki സംരംഭത്തിൽ നിന്ന്

പഞ്ചായത്ത് അനുവദിച്ച പ്രഭാത ഭക്ഷണ പദ്ധതിയിൽ ഗോത്രവർഗ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട ഭക്ഷണംനൽകുന്നു. ഉച്ചഭക്ഷണത്തോടൊപ്പം തകര ,വിവിധയിനം ചീര, മുരിങ്ങയില,ഔഷധക്കഞ്ഞി തുടങ്ങിയവ നൽകി വരുന്നു.ഗോത്രവർഗ വിദ്യാർത്ഥികൾക്കിടയിലുള്ള പോഷകാഹാരക്കുറവ് കൊണ്ടുള്ള അസുഖങ്ങൾ അവരുടെ പഠനപ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കി അവർക്കു മെച്ചപ്പെട്ട ആരോഗ്യം വീണ്ടെടുക്കുന്നതിനായി സ്കൂളിൽ വിവിധതരത്തിലുള്ള പഴങ്ങൾ വിതരണം ചെയ്യുകയും ഇത് അവരുടെ പഠനമേഖലയിലെ പുരോഗമനമാറ്റങ്ങൾക്കു കാരണമാകുകയും ചെയ്യുന്നു.