ഒരു നല്ല പുലരിക്കായ്
ഇന്നിരിക്കാം ഭവനങ്ങളിൽ
ഒരു നല്ല നാളേയ്ക്കായ്
ഇന്നു പാലിക്കാം ശുചിത്വം
ഒഴിവാക്കാംപൊതുചടങ്ങുകൾ
നയിക്കാം ലളിത ജീവിതം
കൈകഴുകാം നമുക്ക്
തുരത്താം കൊറോണയെ ഒന്നിച്ച്
വരും ഒരു പുതുപുലരി
ഒത്തൊരുമയുടെനാളുകളും
കാത്തിരിക്കാം നമുക്കാ പുലരിക്കായ്
സന്തോഷത്തിൻദിനത്തിനായ്
വീണ്ടുംവരും ഒരു പുതു പുലരി
സന്തോഷത്തിൻ പൊൻപുലരി