കൊറോണ മരണം കേട്ടു മടുത്തു.
ജാഗ്രത വേണം ജാഗ്രത വേണം
ചൈനയിൽ നിന്നും വന്നൊരു രോഗം
കൊറോണയെന്നൊരു വൈറസ്‌രോഗം.
മാനവരാശിയെ പിഴുതെറിയാനായ്
വന്നൊരുമാറി കോവിഡ് 19
കരുതൽ വേണം കരുതൽവേണം
ഒറ്റക്കെട്ടായ് പൊരുതീടാം
കൊറോണവ്യാപനമില്ലാതാക്കാൻ
കൈകൾ നന്നായ് കഴുകീടാം
മാസ്‌ക്കെടുത്ത് അണിഞ്ഞീടാം
സാമൂഹ്യകലം പാലിക്കാം
വീട്ടിലിരിക്കാം സുരക്ഷിതരാകാം
ഒപ്പം നമുക്ക് ചെറുത്തു നിൽക്കാം.
ജാഗ്രത വേണം ജാഗ്രത വേണം.