മലയും കുന്നുമിടിക്കരുതേ..
മാമരമൊന്നും കളയരുതേ...
പുഴയെക്കുരുതി കൊടുക്കരുതേ...
തണ്ണീർതടമതു നികത്തരുതേ...
അരുതരുതിങ്ങനെ ചെയ്യരുതേ...
പ്രകൃതിക്കരിശം കൂട്ടരുതേ..
മാമലയങ്ങനെ നിൽക്കട്ടെ.
മഴവെള്ളത്തെ തടയട്ടെ..
പുഴയതു നന്നായി ഒഴുകട്ടെ.
വെള്ളം കടലിൽ ചേരട്ടെ.
പ്രകൃതിയെ സ്നേഹിച്ചീടുകിലോ...
മാനവനിവിടെ വാണീടാം.
പ്രകൃതിയെ ദ്രോഹിച്ചീടുകിലോ...
ഒക്കെ നശിക്കാനിടയാക്കും.
കരുതിയിരിക്കുക സോദരരേ...
കരുതാം നന്മകൾ നാളേക്കായി....