ജി എൽ പി എസ് പുലത്ത്/അക്ഷരവൃക്ഷം/ആരോഗ്യം തന്നെ സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്



ആരോഗ്യം തന്നെ സമ്പത്ത്

ഒരിടത്ത് മൂന്ന് സഹോദരൻമാരുണ്ടായിരുന്നു .ഒരു ദിവസം അവർ കാട്ടിലൂടെ നടന്നു പോകും സമയത്ത് പെട്ടെന്ന് കൊടുങ്കാറ്റും മഴയും വന്നു . അവർ പേടിച്ചു വിറച്ചു .അതാ തൊട്ടടുത്തൊരു ഗുഹ അതിലേക്ക് കേറി നിൽക്കാം ഒരുത്തൻ പറഞ്ഞു. ഗുഹയിൽ കേറിയപ്പോൾ അവിടെ വലിയ ഒരു പ്രകാശം .പ്രകാശം കാരണം എന്താണ് അവിടെ എന്ന് കാണുന്നില്ല .പെട്ടെന്ന് ഒരശരീരി കേട്ടു" നിങ്ങൾക്ക് മൂന്നു പേർക്കും ഞാൻ ഒരോ വരം തരാം എന്തു വേണമെങ്കിലും ചോദിച്ചോളൂ" ഒന്നാമൻ പറഞ്ഞു "എനിക്ക് നീ നല്ല ശക്തി തരണം ഞാനാകണം ലോകത്തിലെ ഏറ്റവും വലിയ ബലവാൻ" രണ്ടാമൻ പറഞ്ഞു" എനിക്ക് നീ സമ്പത്ത് തരണം ഞാനാവണം ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ" മൂന്നാമൻ പറഞ്ഞു" എനിക്കു നീ ആരോഗ്യം തരണം ഏതു അപകടത്തെയും പ്രതിരോധിക്കാനുള്ള ആരോഗ്യം"

കുറച്ചു വർഷങ്ങൾക്കു ശേഷം ആ നാട്ടിൽ ഒരു പകർച്ചവ്യാധി വന്നു. ഒന്നാമൻ മരിച്ചു .കുറച്ചു കാലം കഴിഞ്ഞപ്പോൾ പ്രളയം വന്നു .രണ്ടാമൻ്റെ സമ്പത്തു മുഴുവൻ വെള്ളത്തിൽ ഒലിച്ചു പോയി .മൂന്നാമൻതൻ്റെ ആരോഗ്യമുള്ള ശരീരം കൊണ്ട് അധ്വാനിച്ചു കുറെക്കാലം സുഖമായി ജീവിച്ചു.

മുഫസിൽ കെ പി
3 ജി എൽ പി എസ് പുലത്ത്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ