ജി എൽ പി എസ് ചേരാപുരം/അക്ഷരവൃക്ഷം/കോവിഡ് 19-കെറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19-കെറോണ

2019 ഡിസംബർ മാസം അവസാനത്തോടു കൂടി ചൈനയിലെ വുഹാൻ പ്രവിശ്യയിൽ പൊട്ടിപ്പുറപെട്ട് ഇപ്പോൾ ലോകം മുഴുവൻ വ്യാപിച്ച് മഹാമാരി കൊറോണ. ലോകത്താകെ രണ്ട് ലക്ഷത്തിലധികം പേർ മരിക്കുകയും 30 ലക്ഷത്തിലേറെ പേർ രോഗബാധിതരാകുകയും ചെയ്തു എന്നാണ് ഏകദേശ കണക്ക് ഇന്ത്യയിൽ ആയിരത്തിനു മുകളിൽ ആളുകൾ മരിക്കുയും അയ്യായിരത്തിലേറെ പേർ അസുഖ ബാധിതതരായി . ഈ രോഗത്തെ അസാമാന്യ കഴിവും ആത്മാർത്ഥതയോടെ നമ്മുടെ കൊച്ചു കേരളം ലോക ശ്രദ്ധ പിടിച്ചു പറ്റി. ബ്രേക്ക്-ദ- ചെയിൻ എന്ന ക്യാമ്പയിനും സാമൂഹ്യ അകലം പാലിച്ചു കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് ഈ രോഗ വ്യാപനത്തെ തടഞ്ഞ് നിർത്താൻ സാധിച്ചു. ആളുകൾ പുറത്തിറങ്ങാതെയും പോലീസിനെയും മറ്റു വകുപ്പുകളുടെയും ആത്മാർത്ഥമായ സേവനവും ഈ രോഗ വ്യാപനത്തെ തടയാൻ സഹായിച്ചു. സാമൂഹികലം പാലിക്കുക , മുഖാവരണം ധരിക്കുക, സോപ്പ് ഉപയോഗിച്ച് കൈ കഴുക, പൊതുസ്ഥലത്ത് തൂപ്പാതിരിക്കുക, എന്നിവ ഈ രോഗം വരാതിരിക്കാനുള്ള മുൻകരുതലിൽപ്പെട്ടുന്നു. കുട്ടികളെയും മുതിർന്നവരെയും ഈ രോഗം പെട്ടെന്ന് ബാധിക്കും, അവർക്ക് ശ്രദ്ധ പ്രത്യേകം ആവശ്യമാണ്. രണ്ടു പ്രളയവും നിപ്പയെ നേരിട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന നമ്മുടെ നാട് കൂട്ടായ്മയിലൂടെ ഈ വൈറസിനെയും നേരിടും തീർച്ച നമ്മുടെ നാട് അതിജീവിക്കും.

രേവതി റിനിത്ത്
3 ജി എൽ പി എസ് ചേരാപുരം
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം