ജി എൽ പി എസ് ചളിപ്പാടം/ പ്രധാന അധ്യാപകർ/രാധ.പി.കെ ‌

Schoolwiki സംരംഭത്തിൽ നിന്ന്

രാധ പി.കെ

1965 ഏപ്രില്‍ 15 ന് ജനനം.പ്രാഥമിക വിദ്യാഭ്യാസം കാരക്കുന്ന് എ.യു.പി.സ്കൂളിലും ഹൈസ്കൂള്‍ വിദ്യാഭ്യാസം കാരക്കുന്ന് ഗവ.ഹൈസ്കൂളിലും. മഞ്ചേരി N.S.S. കോളേജില്‍ നിന്ന് പി.ഡി.സിയും മമ്പാട് M.E.S. കോളേജില്‍ നിന്ന് ബി.എ.(Economics) യും കരസ്ഥമാക്കി.മലപ്പുറം ഗവ.ടി.ടി.ഐയില്‍ നിന്നും T.T.C. (1986-88)കഴിഞ്ഞു.പട്ടണംകുണ്ട് ജി.എല്‍.പി.സ്കൂളില്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി ആദ്യ നിയമനം.14-06-1990 മുതല്‍ 31-03-1991 വരെ പട്ടണംകുണ്ടില്‍ സേവനം.1991 ഒക്ടോബര്‍ മുതല്‍ 1992 മാര്‍ച്ച് 31 വരെ ചളിപ്പാടം ജി.എല്‍.പി.സ്കൂളിലും 1992 ജൂണ്‍ മുതല്‍ 1993 മാര്‍ച്ച് 31 വരെ ചെമ്പക്കുത്ത് ജി.എല്‍.പി.സ്കൂളിലും സേവനം.07-06-1993 ന് പത്തപ്പിരിയം ജി.യു.പി.സ്കൂളില്‍ ആദ്യ പി.എസ്.സി.നിയമനം.1993 ജൂലൈ മുതല്‍ 1995 ജൂലൈ വരെ ചെമ്പക്കുത്ത് ജി.എല്‍.പി.സ്കൂളിലും20-07-1995 മുതല്‍ 10-06-2011 വരെ പത്തപ്പിരിയം ഗവ.യു.പി.സ്കൂളിലും സേവനം.11-06-2011 ന് ഹെഡ്മിസ്ട്രസായി പ്രൊമോഷന്‍.11-06-2011 മുതല്‍ 16-02-2012 വരെ തിരൂര്‍ സബ് ജില്ലയിലെ സൗത്ത് പല്ലാര്‍ ജി.എല്‍.പി.സ്കൂളില്‍ ഹെഡ് മിസ് ട്രസ്. 16-02-2012 മുതല്‍ 02-06-2014 വരെ നിലമ്പൂര്‍ ജി.എം.യു.പി.സ്കൂളില്‍ എച്ച്.എം. 06-06-2014 മുതല്‍ 02-06-2015 വരെ മഞ്ചേരി സബ് ജില്ലയിലെ ചളിപ്പാടം ഗവ.എല്‍.പി.സ്കൂളില്‍ പ്രധാന അധ്യാപിക.02-06-2015 ന് പത്തപ്പിരിയം ജി.എം.എല്‍.പി.സ്കൂളിലേക്ക് സ്ഥലമാററം. 02-06-2015 മുതല്‍ പത്തപ്പിരിയം ജി.എം.എല്‍.പി.സ്കൂളില്‍ ഏറെ അഭിമാനത്തോടെ നിറഞ്ഞ സംതൃപ്തിയോടെ സേവനം തുടരുന്നു.

    ഭര്‍ത്താവ് മലപ്പുറം പോലീസ് കണ്‍ട്രോള്‍ റൂം എസ്.ഐ. വേലായുധന്‍.
    മക്കള്‍ വിദ്യാര്‍ത്ഥികളായ മനു പ്രസാദ്, അപര്‍ണ.