ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്/അക്ഷരവൃക്ഷം/വേനലിൽ ഒരു തുള്ളി -കഥ

Schoolwiki സംരംഭത്തിൽ നിന്ന്
വേനലിൽ ഒരു തുള്ളി


മനു മഹാ വികൃതിയായ ഒരു കുട്ടിയായിരുന്നു. എന്നും രാവിലെ ഒമ്പത് മണിക്കാണ് മനു ഉണരുന്നത്. പതിവുപോലെ ഒരു ദിവസം രാവിലെ ഉണരുന്നതിനു മുമ്പേ എണീറ്റു. ഒരു കുഞ്ഞിക്കിളിയുടെ കരച്ചിൽ അവന്റെ ഉറക്കം കെടുത്തി. എണീറ്റു നോക്കിയപ്പോൾ കുഞ്ഞിക്കിളി നിലത്ത് തളർന്നുകിടക്കുന്നു. ഇടക്ക് കരയുന്നുമുണ്ട്. അവൻ വേഗം ഒരു പാത്രത്തിൽ വെള്ളമെടുത്തു കിളിക്ക് കൊടുത്തു. വെള്ളം കുടിച്ചതോടെ അതിന് ഉൻമേഷം കിട്ടി അത് പറന്ന് പോയി.

അപ്പോഴാണ് മനു തന്റെ ചുറ്റുമുള്ള പറമ്പിലേക്ക് നോക്കിയത്. ഈ കിളിയെപ്പോലെ ഒരുപാട് കിളികൾക്ക് വെള്ളം കിട്ടുകയുണ്ടാകില്ല എന്നവൻ ആലോചിച്ചു. ചിരട്ടകളിലും കൊച്ചുപാത്രങ്ങളിലും വെള്ളം നിറച്ച് മതിലിന്റെ മുകളിലും ടെറസ്സിന്റെ മുകളിലും വെച്ചു. ഇതെല്ലാം അവന്റെ അമ്മ നോക്കിനിൽപ്പുണ്ടായിരുന്നു. കാര്യം മനസ്സിലാകാത്ത അമ്മ അവനെ ഒരുപാട് വഴക്ക് പറഞ്ഞു. മനു അതൊന്നും കാര്യമാക്കിയില്ല. അവന്റെ കൂട്ടുകാരെ വിളിച്ച് വരുത്തി അവരോട് കാര്യങ്ങൾ പ‌റഞ്ഞു. അവരും മനുവും ചേർന്ന് കുറെ പാത്രങ്ങളിൽ വെള്ളം നിറച്ച് വെക്കാൻ തുടങ്ങി.

അവന്റെ പ്രവൃത്തികൾ പഞ്ചായത്ത് മുഴുവൻ അറിഞ്ഞു. പഞ്ചായത്തുകാർ അവന്റെ നല്ല പ്രവൃത്തിയെ അംഗീകരിച്ചുകൊണ്ട് സമ്മാനങ്ങൾ നൽകി. ഇത് കണ്ട അവന്റെ അമ്മയുടെ കണ്ണുകൾ നിറ‍ഞ്ഞു.




അഖ്സ. കെ.എൻ
4 c ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ